അമ്മയുടെ യോഗം നാളെ; വിജയ് ബാബുവിനെ പുറത്താക്കിയേക്കും

അമ്മയുടെ യോഗം നാളെ; വിജയ് ബാബുവിനെ പുറത്താക്കിയേക്കും

കൊച്ചി: പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ വിജയ് ബാബുവിനെതിരെയുള്ള നടപടികള്‍ ആലോചിക്കുവാന്‍ നടി നടന്മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് ആര്‍ട്ടിസ്റ്റ് (എ എം എം എ-അമ്മ) നാളെ കൊച്ചിയില്‍ യോഗം ചേരും. നിലവല്‍ സംഘടനയിലെ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗമാണ് വിജയ് ബാബു. സംഘടനയില്‍ നിന്ന താത്കാലികമായി മാറ്റി നിര്‍ത്തുവാനുള്ള സാധ്യതയാണുള്ളത്. നടപടിയുണ്ടാകുമെന്ന് ഉറപ്പാണ്. നേരത്തെ നടന്‍ ദിലീപിനെതിരെ നടിയെ ആക്രമിച്ച ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സംഘടനയില്‍ നിന്ന പുറത്താക്കിയിരുന്നു. വിജയ് ബാബുവിനെതിരെ ആരോപണം ഉയര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഘടന യോഗം ചേരുവാന്‍ തീരുമാനിച്ചത്. സംഘടനയുടെ മൗനം ചോദ്യം ചെയ്ത് നിരവധി ആളുകള്‍ രംഗത്ത് വരുകയും ചെയ്തു. യോഗത്തിന് മുന്നോടിയായി ആഭ്യന്തര പരാതി പരിഹാര സെല്ലിനോട് റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.