കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരണം; 43കാരന് വൈറസ് ബാധ, ആരോഗ്യവകുപ്പ് ജാഗ്രതയിൽ.

രാമനാട്ടുകര സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്; കണ്ടെയ്ൻമെന്റ് നടപടികൾ ശക്തമാക്കി, ജനങ്ങളോട് മുൻകരുതൽ നിർദേശം.

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരണം; 43കാരന് വൈറസ് ബാധ, ആരോഗ്യവകുപ്പ് ജാഗ്രതയിൽ.

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധ. കോഴിക്കോട് മെഡിക്കൽ കോളജിലെ സ്രവ പരിശോധനയിൽ 43ക്കാരന് നിപ വൈറസ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചത്.

രോഗിയെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഉടൻ മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

നേരത്തേ ഫറോക്ക് സ്വദേശിയെ രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് പി.സി.ആർ പരിശോധനയ്ക്കായി രോഗിയുടെ സ്രവം പരിശോധനയ്ക്ക് അയക്കുകയും തുടർന്ന് ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. രാമനാട്ടുകര നഗരസഭാ പരിധിയിൽ താമസിക്കുന്നയാൾക്കാണ് രോഗബാധയുണ്ടായത്. പ്രദേശത്തെ കണ്ടൈൻമെന്റ് സോണുകളാക്കിതിരിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും ആരോഗ്യവിഭാഗത്തിന്റെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

രോഗലക്ഷണം പ്രകടമായതിന് പിന്നാലെ ആരോഗ്യമന്ത്രിയെ അറിയിച്ചിരുന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചിരുന്നു.

പ്രധാന മുൻകരുതലുകൾ 

വവ്വാലുകൾ കടിക്കുകയോ അവയുടെ ഉമിനീര്, കാഷ്ഠം എന്നിവ പുരളാൻ സാധ്യതയുള്ളതോ ആയ മാങ്ങ, ചാമ്പങ്ങ, പേരയ്ക്ക തുടങ്ങിയ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കരുത്.

പുറത്തുപോയി വന്നതിനു ശേഷവും, ഭക്ഷണത്തിന് മുൻപും സോപ്പോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.

പൊതുസ്ഥലങ്ങളിലും ആശുപത്രികളിലും പോകുമ്പോൾ മാസ്ക് കൃത്യമായി ധരിക്കുക.

രോഗബാധിതരുമായി സമ്പർക്കമുണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക.

 വവ്വാലുകളുടെ സമ്പർക്കം ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ കെട്ടിയിടുന്ന മൃഗങ്ങളുടെ (പന്നി, ആട് തുടങ്ങിയവ) കാര്യത്തിൽ ശ്രദ്ധ വേണം.

നിപ്പയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്..

പനി, കടുത്ത തലവേദന, ചുമ, ശ്വാസംമുട്ടൽ, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ എത്രയും വേഗം ഡോക്ടറെ കാണിക്കുകയോ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയോ ചെയ്യുക.

പ്രത്യേകം ശ്രദ്ധിക്കുക ആരോഗ്യവകുപ്പും സർക്കാരും നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രം വിശ്വസിക്കുക. സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളിലോ സന്ദേശങ്ങളിലോ വഞ്ചിതരാകരുത്.

ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് നമുക്ക് ഒന്നിച്ച് ഈ സാഹചര്യത്തെ നേരിടാം.

ടീം മീഡിയ ഗ്രാമം