ഇനി പോരാട്ട നാളുകള്‍; ഉമ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിലെത്തി രാവിലെ അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് ഉമ

ഇനി പോരാട്ട നാളുകള്‍; ഉമ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കളക്ട്‌ട്രേറ്റില്‍ എത്തി വരണാധികാരിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിലെത്തി രാവിലെ അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് ഉമ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനെത്തിയത്. എം പി ഹൈബി ഈഡന്‍, ഡിസിസി പ്രസിഡന്റ് മുഹമ്മദ്ദ് ഷിയാസ് തുടങ്ങിയവരും ഉമയെ അനുഗമിച്ചു.