കുട്ടി ആശുപത്രിയില്‍

കുട്ടി ആശുപത്രിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കിടയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച പത്തുവയസുകാരനെ കൗണ്‍സിലിംഗിന് വിധേയനാക്കി. മാനസിക സമ്മര്‍ദ്ദങ്ങളുടെ ഭാഗമായുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് കൗണ്‍സിലിംഗ്. ചൈല്‍ഡ് ലൈന്‍ സഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയിലാണ് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കിയത്. ആവശ്യമെങ്കില്‍ തുടര്‍ കൗണ്‍സിലിംഗ് നല്‍കുമെന്ന് ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കുന്നത് പരിഗണനയിലാണെന്ന് അധികൃതര്‍ അറിയിച്ചു. സ്വയം വിളിച്ചതാണെന്നും ആരും തന്ന പഠിപ്പിച്ചതല്ലെന്നുമാണ് കുട്ടി പറഞ്ഞിരുന്നത്. എന്‍.ആര്‍.സി.യുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിക്ക് പോയപ്പോളാണ് മുദ്രാവാക്യം കേട്ടതെന്നും ഇത് മനഃപാഠമാക്കുകയാണ് ചെയ്തതെന്നും കുട്ടി പറഞ്ഞു.