കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി; ഏഴ് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍
കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് കര്‍ണാടക സ്‌കൂളുകളില്‍ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത എല്ലാ ഹര്‍ജികളും തള്ളിയിരുന്നു....
കര്‍ണാടക: ഗദഗ് ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടികളെ ഹിജാബ് ധരിക്കാന്‍ അനുവദിച്ചതിന് ഏഴ് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. ഗദഗിലെ സിഎസ് പാട്ടീല്‍ ബോയ്‌സ് ഹൈസ്‌കൂള്‍, സിഎസ് പാട്ടീല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് പരീക്ഷ നടന്നത്. രണ്ട് സെന്ററിലെയും സൂപ്രണ്ടുമാരെ സസ്‌പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 15 ന് കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് കര്‍ണാടക സ്‌കൂളുകളില്‍ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത എല്ലാ ഹര്‍ജികളും തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരത്തിന് കീഴില്‍ വരുന്നതല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അതാത് സ്‌കൂളുകള്‍ നിര്‍ദ്ദേശിക്കുന്ന യൂണിഫോം വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ധരിക്കണമെന്നും കോടതി നിരീക്ഷിച്ചു. ഉത്തരവ് മറികടന്നതിനാണ് സസ്‌പെന്‍ഡ് ചെയ്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദികരണം.
