മുഖ്യമന്ത്രിയെ ന്യായികരിച്ച് രാജീവ്; മലയാളം അറിയാവുന്നവര്‍ക്ക് പറഞ്ഞത് മനസിലാകും
തിരുവനന്തപുരം: പി ടി തോമസിനെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച് മന്ത്രി പി രാജീവ്. മുഖ്യമന്ത്രി പറഞ്ഞത് എന്താണെന്ന് മലയാളം അറിയാവുന്ന എല്ലാവര്‍ക്കും മനസിലാകും. മറ്റൊന്നും കിട്ടാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് ഈ വിഷയം ഉയര്‍ത്തുന്നത്. ഇടതുപക്ഷത്തിന് ഒപ്പം നില്‍ക്കാനുള്ള സൗഭാഗ്യം എന്നാണ് ഉദ്ദേശിച്ചത് എന്നും രാജീവ് പ്രതികരിച്ചു. ഇടതുപക്ഷത്തിന് ഒപ്പം നില്‍ക്കാന്‍ തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് ഇതിനു മുമ്പ് കഴിഞ്ഞിട്ടില്ല. ആ അര്‍ത്ഥത്തിലാണ് പറഞ്ഞത്. കോണ്‍ഗ്രസില്‍ നിന്ന് വലിയ ഒഴുക്കാണ് ഇടതുപക്ഷത്തേക്ക്. സ്വീകരണ കേന്ദ്രങ്ങളില്‍ ഇത് പ്രകടമാണ്. മുഖ്യമന്ത്രി ഉള്‍പ്പടെ എല്ലാവരും തൃക്കാക്കര കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കും. 'ഒത്തുപിടിച്ചാല്‍ മലയും പോരും' എന്നാണല്ലോ എന്നും രാജീവ് അഭിപ്രായപ്പെട്ടു.
