ഊര്‍ജ്ജ്വലമല്ല; വിമര്‍ശനത്തില്‍ ഞെട്ടി സുധാകരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് ഊര്‍ജസ്വലമല്ലെന്ന് വിമര്‍ശനവുമായി നേതാക്കള്‍. കെപിസിസി ഭാരവാഹി യോഗത്തിലാണ വിമര്‍ശനം. സിയുസി രൂപീകരണത്തില്‍ നേതൃത്വം പരാജയപ്പെട്ടു. ചിന്തന്‍ ശിബിരം മാത്രം പോരെന്നും മറ്റ് പരിപാടികള്‍ സംഘടിപ്പിക്കണമെന്നും നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പോഷക സംഘടനകള്‍ നിര്‍ജ്ജീവമാണ്. സംഘടനാ സംവിധാനം മെച്ചപ്പെടുത്തണം. യൂത്ത് കോണ്‍ഗ്രസിന് പുറമേ കെഎസ്യു, മഹിളാ കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകളുടെ പുനഃസംഘടന പൂര്‍ത്തിയാക്കണമെന്നും ഭാരവാഹികളുടെ ഒഴിവ് നികത്തണമെന്നും ആവശ്യമുയര്‍ന്നു.
