ഈ തുകയ്ക്ക് സില്‍വര്‍ലൈന്‍ നടപ്പുള്ള കാര്യമല്ലെന്ന് നീതി ആയോഗ് 

ഈ തുകയ്ക്ക് സില്‍വര്‍ലൈന്‍ നടപ്പുള്ള കാര്യമല്ലെന്ന് നീതി ആയോഗ് 

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കെ റെയില്‍ പറയുന്നതിനേക്കാള്‍ ഇരട്ടിത്തുക വേണമെന്ന് നീതി ആയോഗ്. 63,940 കോടി രൂപയെന്ന കെ റെയില്‍ ഡിപിആര്‍ എസ്റ്റിമേറ്റ് തള്ളിക്കൊണ്ടായിരുന്നു നീതി ആയോഗിന്റെ വിശദീകരണം. പദ്ധതി ചെലവ് ഏകദേശം 1.3 ലക്ഷം കോടി രൂപ വരുമെന്നാണ് നീതി ആയോഗിന്റെ കണക്കുകൂട്ടല്‍. ഡിപിആറില്‍ ഒരു കിലോമീറ്ററിന് 121 കോടി രൂപ ചെലവെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഈ തുക പര്യാപ്തമാകില്ലെന്നും 238 കോടി രൂപ വേണ്ടിവരുമെന്നുമാണ് നീതി ആയോഗ് കണക്കാക്കുന്നത്. 2020 സെപ്റ്റംബറില്‍ സംസ്ഥാന സര്‍ക്കാരുമായി നീതി ആയോഗ് നടത്തിയ ആശയവിനിമയത്തിന്റെ രേഖയിലാണ് ഈ വിവരങ്ങളുള്ളത്. 2020 ലെ വിപണി വില അനുസരിച്ചുള്ള കണക്കുകളാണിത്. വിലക്കയറ്റം കണക്കാക്കുമ്പോള്‍ തുക വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്.