വയനാട്ടിലെ ഊരുകളില്‍ ഓണക്കോടിയുമായി മമ്മൂട്ടി; കൈയടിച്ച് കേരളം
വയനാട്ടിലെ നിരാലംബരായ ജനങ്ങള്‍ക്ക് ഓണക്കോടി സമ്മാനിച്ച് മമ്മൂട്ടി. തന്റെ ചാരിറ്റി ഫൗണ്ടേഷന്‍ വഴിയാണ് ആദിവാസി ഊരിലെ ജനങ്ങള്‍ക്ക് ഓണക്കോടി എത്തിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ സംഘടന ചെതലയത്ത് റേഞ്ചിലെ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള കാരക്കണ്ടി കോളനിയിലെ 15 ഓളം കുടുംബങ്ങളില്‍പ്പെട്ട 77 പേര്‍ക്കാണ് ഓണക്കോടികള്‍ നല്‍കിയത്.
മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ എന്ന ജീവകാരുണ്യ സംഘടന ആദിവാസി വിഭാഗങ്ങളിലേക്ക് സഹായം എത്തിക്കാന്‍ ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. 'പൂര്‍വികം' എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ആദിവാസി ഊരുകളില്‍ ഓണക്കോടി വിതരണം ചെയ്തിരിക്കുന്നത്.
