തൃക്കാക്കരയില്‍ എല്‍ഡിഎഫിന് വേണ്ടി കളത്തിലുണ്ടാകും

പാര്‍ട്ടിക്കുളളില്‍ നിന്നാലും ഇല്ലെങ്കിലും ആ മനസുണ്ടെന്നും അദേഹം പറഞ്ഞു. എഐസിസി, കെപിസിസി...

തൃക്കാക്കരയില്‍ എല്‍ഡിഎഫിന് വേണ്ടി കളത്തിലുണ്ടാകും

കൊല്ലം: തൃക്കാക്കരയില്‍ എല്‍ഡിഎഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന സൂചനകള്‍ നല്‍കി കെ വി തോമസ്. കെ റെയിലിനെ പിന്തുണച്ച് സംസാരിച്ച തോമസ് വികസന രാഷ്ട്രിയത്തിനൊപ്പമായിരിക്കും തനെന്നും പറഞ്ഞു. കോണ്‍ഗ്രസുകാരനായി തുടരും എന്നത്‌കൊണ്ട് പാര്‍ട്ടിയിലുണ്ടാകണമെന്നല്ല. കോണ്‍ഗ്രസ് എന്നത് ഒരു ആശയമാണ്. ഒരു വികാരമാണ്. പാര്‍ട്ടിക്കുളളില്‍ നിന്നാലും ഇല്ലെങ്കിലും ആ മനസുണ്ടെന്നും അദേഹം പറഞ്ഞു. എഐസിസി, കെപിസിസി അംഗത്വങ്ങളില്‍ നിന്ന് തന്നെ മാറ്റിയിട്ടില്ല. ഇവ രണ്ടും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളാണ്.  കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി  താരിഖ് അന്‍വര്‍ കഴിഞ്ഞ ദിവസം രാത്രി അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഒഴിവാക്കിയത് നോമിനേറ്റഡ് സ്ഥാനങ്ങളില്‍ നിന്നു മാത്രമാണ്. രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും കെപിസിസി നിര്‍വാഹക സമിതിയില്‍ നിന്നുമാണ് മാറ്റിയത്.താന്‍ തുറന്ന മനസുള്ളയാളാണെന്നും  വാതിലുകള്‍ ഒരിക്കലും അടച്ചിട്ടില്ലെന്നും തോമസ് പറഞ്ഞു. തൃക്കാക്കരയില്‍ താന്‍ വികസന രാഷ്ട്രീയത്തിനൊപ്പമാണെന്നും അദ്ദേഹം  വ്യക്തമാക്കി. തൃക്കാക്കരയില്‍  തെരഞ്ഞെടുപ്പ്  പ്രചരണത്തിനിറങ്ങുമോ എന്നതിനെക്കുറിച്ച്  തീരുമാനിച്ചിട്ടില്ല,   പ്രചരണത്തിന് വിളിക്കുമോ എന്ന് നോക്കാം,  ഇതുവരെ   വിളിച്ചിട്ടില്ല.  മുന്‍ തെരഞ്ഞെടുപ്പുകളിലും വിളിച്ച അനുഭവം ഇല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും തന്നെ ഇവിടുത്തെ നേതൃത്വം സമീപിച്ചിട്ടില്ല. ആദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.  കെ റെയിലിനെ അന്ധമായി എതിര്‍ക്കരുത്, താനെന്നും  വികസന പദ്ധതികള്‍ക്കൊപ്പമാണ്.  എന്നാല്‍ അതിനെ  അന്ധമായി അംഗീകരിക്കുക അല്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടാമെന്നും തുറന്ന മനസോടെയാണ് താന്‍ കാര്യങ്ങളെ സമീപിക്കുന്നതന്നും ചോദ്യത്തിന് മറുപടിയായി കെ വി തോമസ്  പറഞ്ഞു.