റോഡ് നന്നാക്കാതെ ടോള്‍ പിരിക്കരുത്: വി ഡി സതീശന്‍

വ്യവസ്ഥിതി നടത്തിയ കൊലപാതകം

റോഡ് നന്നാക്കാതെ ടോള്‍ പിരിക്കരുത്: വി ഡി സതീശന്‍

  വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ്  ദേശീയപാതയിലെ  കുഴിയിൽവീണ് മരിച്ച സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  റോഡ് നന്നാക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കരുതെന്നും, ടോള്‍ പിരിവ് നിര്‍ത്തിവെക്കണമെന്നും  അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ നാഷണല്‍ ഹൈവേയിലും പി.ഡബ്ലൂ.ഡി റോഡുകളിലുമുള്ള കുഴികളേക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ പൊതുമരാമത്ത് മന്ത്രി തങ്ങളെ പരിഹസിച്ചെന്നും, കഴിഞ്ഞ വര്‍ഷം ഉള്ളത്ര കുഴികള്‍ ഇപ്പോള്‍ ഇല്ലെന്നാണ് പ്രതികരിച്ചതെന്നും സതീശന്‍ പറഞ്ഞു.

ഗ്യാരന്റിയുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അതാത് കരാറുകാരെക്കൊണ്ട് ചെയ്യിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും, ദേശീയപാതാ വിഭാഗവും ഇക്കാര്യത്തില്‍ തെറ്റായ നടപടികളാണ് കൈക്കൊള്ളുന്നതെന്നും സതീശന്‍ ആരോപിച്ചു.