കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിക്കെതിരെ പീഢന പരാതി

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിക്കെതിരെ പീഢന പരാതി

കണ്ണൂര്‍: മുന്‍ കേന്ദ്രമന്ത്രിയും കേരളത്തില്‍ നിന്നുള്ള എംപിയായ പ്രമുഖ വ്യക്തിക്കെതിരെയുള്ള പീഢന പരാതി സ്ഥിരികരിച്ച് ലോക്‌സഭാ സെക്രട്ടറിയേറ്റ് . പാര്‍ട്ടിയില്‍ ശക്തനായ എംപിക്കെതിരെ പരാതി ലഭിച്ചെന്ന് ലോക്‌സഭാ സെക്രട്ടറിയറ്റ് വിവരാവകാശ രേഖപ്രകാരം മറുപടി പറഞ്ഞു. ആരോപണവിധേയനായ മുതിര്‍ന്ന നേതാവ് തെക്കന്‍ കേരളത്തിലെ എംപിയാണ്.  കണ്ണൂര്‍ അഴീക്കോട് സ്വദേശി ആണ് പരാതിക്കാരിയായ വിധവ. ഭര്‍ത്താവിന്റെ മരണശേഷം ഖത്തറിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന സമയത്താണ് കെപിസിസി ഭാരവാഹി ആയിരുന്ന നേതാവിനെ പരിചയപ്പെട്ടതെന്ന് പരാതിക്കാരി പറയുന്നു. ഇതേ ഹോട്ടലിലെ മലയാളിയായ ജീവനക്കാരനാണ് നേതാവ് സഹായിക്കുമെന്ന് പറഞ്ഞ് പരാതിക്കാരിയെ പരിചയപ്പെടുത്തിയത്.ഇതിന് പിന്നാലെ എംപി താമസിക്കുന്ന ഹോട്ടലില്‍ എത്തിയ പരാതിക്കാരി പീഡിപ്പിക്കപ്പെടുക ആയിരുന്നു എന്നാണ് വിവരം. തുടര്‍ന്നും നിരവധി തവണ ഭീഷണിപ്പെടുത്തിയും സഹായങ്ങള്‍ വാഗ്ദാനം ചെയ്തും പീഡനം തുടര്‍ന്നെന്ന് പരാതിയില്‍ പറയുന്നു. 2019 ഡിസംബര്‍ മാസം പത്താം തീയതിയാണ് മറുപടി ലഭിച്ചത്. 2019 ഒക്ടോബര്‍ 19ന് സോണിയാ ഗാന്ധിക്കും പരാതി കൈമാറിയിരുന്നു.