സർവകലാശാല നിയമന വിവാദം വീണ്ടും കണ്ണൂർ വി സി യുടെ പട്ടിക ഗവർണർ തിരിച്ചയച്ചു
നോമിനേഷൻ നടത്താൻ സർവകലാശാലക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി സർവകലാശാലയിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള വൈസ് ചാൻസിലറുടെ നീക്കത്തിനു വീണ്ടു ഗവർണറുടെ വിലക്ക്. വിവിധ വകുപ്പുകളിൽ സിപിഎം അനുഭാവികളായ അംഗങ്ങളെ ഉൾപ്പെടുത്തി തയാറാക്കിയ ബോർഡ് ഓഫ് സ്റ്റഡീസ് പട്ടിക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടക്കി. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാൻ വൈസ് ചാൻസിലർക്ക് ഏകപക്ഷീയമായ അധികാരമില്ലെന്ന് ഗവർണർ. വിവിധ വകുപ്പുകളിലായി 72 പേരുടെ പട്ടികയാണ് വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ സമർപ്പിച്ചത്. ഇതിൽ പലർക്കും മതിയായ യോഗ്യതയില്ലെന്നും രാഷ്‌ട്രീയ പിന്തുണ മാത്രമാണ് ഇവരുടെ യോഗ്യതയെന്നും ആരോപണമുയർന്നിരുന്നു. വിസിയോട് ഗവര്‍ണര്‍ ഇക്കാര്യത്തിൽ വിശദീകരണവും തേടിയിട്ടുണ്ട്.
