കെ വി തോമസിന്റെ ഭാവി: അച്ചടക്കസമിതി യോഗം ഇന്ന്

വിശദീകരണം തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടിയുണ്ടാകും

കെ വി തോമസിന്റെ ഭാവി: അച്ചടക്കസമിതി യോഗം ഇന്ന്

പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത കെ വി തോമസ്സിനെതിരെ നടപടി സ്വീകരിക്കാനുള്ള അച്ചടക്ക സമിതി യോഗം ഇന്ന് രാവിലെ11.30 ന് ചേരും. എ കെ ആന്റണിയാണ് അച്ചടക്ക സമിതി അധ്യക്ഷൻ. കെ വി തോമസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെങ്കിൽ സസ്‌പെൻഷനും പുറത്താക്കൽ ഉൾപ്പടെയുള്ള നടപടിക്ക് ശുപാർശ ചെയ്യാൻ സമിതിക്ക് അധികാരമുണ്ട്. അതേസമയം സിപിഎം സമ്മേളന വേദിയില്‍ മുന്‍പും നിരവധി നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടെന്നും, അച്ചടക്ക സമിതി ചെയര്‍മാന്‍ പോലും സിപിഎം നേതാക്കളെ പ്രകീര്‍ത്തിച്ചിട്ടുള്ളതും കെ വി തോമസ് വിശദീകരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയുടെ ഇഫ്താർ പാർട്ടിയിൽ സംബന്ധിച്ചതിനെയും തോമസ് വിമർശിച്ചിരുന്നു.