ശ്രീജിത് രവിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

ശ്രീജിത് രവിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

തൃശ്ശൂര്‍: കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിയെ കുടുക്കിയത് സിസിടിവി ക്യാമറയും സഫാരി കാറും. കറുത്ത സഫാരി കാറിലെത്തിയ ആളാണ് നഗ്‌നതാ പ്രദശനം നടത്തിയതെന്ന് കുട്ടികള്‍  പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ച് പൊലീസ് സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും അന്വേഷണത്തില്‍ ശ്രീജിത്ത് രവിയുടെ വാഹനം  തിരിച്ചറിയുകയുമായിരുന്നു.  കഴിഞ്ഞ നാലിന് വൈകിട്ട് 3.30 തോടെ അയ്യന്തോള്‍ എസ് എന്‍  പാര്‍ക്കിനടുത്ത് വെച്ചായിരുന്നു സംഭവം നടന്നത്. പതിനൊന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ശേഷം ശ്രീജിത്ത് വാഹനത്തില്‍ ഇവിടെ നിന്ന് കടന്ന് കളഞ്ഞു. കുട്ടികള്‍ മാതാപിതാക്കളെ വിവരമറിയിച്ചു. എന്നാല്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി.  സമീപത്തെ സിസിടിവികള്‍ പരിശോധിച്ച് ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്തു.