വീണ്ടും നിരോധനം; പാര്‍ലമെന്റില്‍ ബിജെപിക്ക് ഭയം

വീണ്ടും നിരോധനം; പാര്‍ലമെന്റില്‍ ബിജെപിക്ക് ഭയം

ഡല്‍ഹി: വാക്കുകളുടെ വിലക്കിന് പിന്നാലെ പാര്‍ലമെന്റില്‍ കൂടുതല്‍ വിലക്കുകളുമായി എന്‍ഡിഎ സര്‍ക്കാര്‍. 65 വാക്കുകള്‍ നിരോധിച്ചത് വിവാദമായപ്പോഴും എന്‍ഡിഎ സര്‍ക്കാര്‍ പിന്‍മാറുന്നില്ല. ഇപ്പോള്‍ പുതിയ നിരോധനവുമായി അവര്‍ രംഗത്തെത്തി കഴിഞ്ഞു. പാര്‍ലമെന്റിനുളളില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനാണ് പുതിയ വിലക്ക്. തുടര്‍ച്ചെയായുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടാനാണ് പുതിയ നീക്കം. ലഘുലേഖകള്‍, ചോദ്യാവലികള്‍,വാര്‍ത്ത കുറിപ്പുകള്‍ എന്നിവ വിതരണം ചെയ്യാന്‍ പാടില്ല. അച്ചടിച്ചവ വിതരണം ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതടങ്ങിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അംഗങ്ങള്‍ക്ക് കൈമാറി. വിലക്ക് നേരത്തെയും ഉണ്ടായിരുന്നതാണെന്നും പാലിക്കണമെന്നുമാണ് നിര്‍ദേശം. പാര്‍ലമെന്റില്‍ അഴിമതിയടക്കം അറുപതിലേറെ വാക്കുകള്‍ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെ പാര്‍ലമെന്റ് വളപ്പില്‍  പ്രതിഷേധമോ ധര്‍ണ്ണയോ സത്യഗ്രഹമോ പാടില്ലെന്നു നിര്‍ദ്ദേശം നല്‍കിയിരുന്നു.  രാജ്യസഭാ  സെക്രട്ടറി ജനറല്‍ പിസി മോദിയുടേതാണ് ഒറ്റ വരിയിലുള്ള ഉത്തരവ്. പാര്‍ലമെന്റ് മന്ദിര വളപ്പില്‍ പ്രകടനം, ധര്‍ണ്ണ, സമരം, ഉപവാസം, എന്നിവ പാടില്ല. മതപരമായ ചടങ്ങളുകളും അനുവദിക്കില്ല. അംഗങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. ഉത്തരവ്  ലംഘിച്ചാല്‍ എന്താകും നടപടിയെന്ന് വ്യക്തമല്ല.