പിള്ള മോഡല്‍ പ്രസംഗം ; സജി ചെറിയാനും അഴിയെണ്ണും

പിള്ള മോഡല്‍ പ്രസംഗം ; സജി ചെറിയാനും അഴിയെണ്ണും

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗത്തോടെ വാര്‍ത്തകളില്‍ നിറയുകയാണ് ആര്‍.ബാലകൃഷ്ണപ്പിള്ളയുടെ 'പഞ്ചാബ് മോഡല്‍ പ്രസംഗം'. പിള്ള രാജി വച്ചത് പൊലെ സജി ചെറിയാന്‍ രാജി വയ്‌ക്കേണ്ടി വരും എന്നാണ് പ്രതിപക്ഷ നേതാക്കളും പറയുന്നത്. എന്താണ് 'പഞ്ചാബ് മോഡല്‍ പ്രസംഗം'.പൊതുസമ്മേളന വേദിയിലെ തീപ്പൊരി പ്രസംഗം അതിരുവിട്ടപ്പോള്‍ അതിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടിവന്നു ആര്‍.ബാലകൃഷ്ണപ്പിള്ളക്ക്. 'പഞ്ചാബ് മോഡല്‍ പ്രസംഗം' എന്ന പേരിലാണ് ആ വിവാദം പില്‍ക്കാലത്ത് അറിയപ്പെട്ടത്. കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരിക്കെയായിരുന്നു പിള്ളയുടെ കൈവിട്ട പ്രസംഗം.