മുഖ്യമന്ത്രി എടുക്കാ ചരക്കായി മാറിയെന്ന് പ്രതിപക്ഷം
തൃക്കാക്കര; ഉപതെരഞ്ഞെടുപ്പില്‍ വ്യക്തമായ ലീഡുമായി ഉമ തോമസ് മുന്നേറുമ്പോള്‍ ആത്മവിശ്വാസവും അഭിമാനവും ഉയര്‍ത്തുന്ന പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.വലിയ വിജയം ഉറപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു .ഇക്കാര്യം നേരത്തെ പറഞ്ഞതാണ്.: കൂടുതല്‍ പറയാനുണ്ട്.വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം എല്ലാം വിശദമായി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി എടുക്കാ ചരക്കായി മാറിയെന്ന് തൃക്കാക്കര തെളിയിക്കുന്നുവെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു. പി.ടിയുടെ സ്വീകാര്യതക്കുള്ള തെളിവാണ് വലിയ ഭൂരീപക്ഷം തെളിയിക്കുന്നത്.: യു.ഡി.എഫ് തിരിച്ചുവരവാണിത്. മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും കളത്തിലിറങ്ങി.എല്ലാവര്‍ക്കുമുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. വിഭാഗീയത കൊണ്ട് തൃക്കാക്കഷയില്‍ എല്‍ ഡി എഫ് ഒരു പരീക്ഷണം നോക്കുകയായിരുന്നു സമുദായങ്ങളെ തമ്മിലടിപ്പിക്കാനും ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനും എല്‍ഡിഎഫ് ശ്രമിച്ചു എന്ന് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി.
