വീണ്ടും മോദി ഹൈദരാബാദില്‍; കാണാന്‍ നില്‍ക്കാതെ മുഖ്യമന്ത്രി പറന്നു

വീണ്ടും മോദി ഹൈദരാബാദില്‍; കാണാന്‍ നില്‍ക്കാതെ മുഖ്യമന്ത്രി പറന്നു

പ്രധാനമന്ത്രി മോദിയെ കാണാന്‍ കൂട്ടാക്കാതെ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ബാംഗ്ലൂര്‍ക്ക് പറന്നു. തെലുങ്കാനയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിന്റെ 20-ാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനാണ് മോദി ഹൈദരാബാദിലെത്തിയത്. എന്നാല്‍ മോദി ഹൈദരാബാദില്‍ വിമാനം ഇറങ്ങുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ബാംഗ്ലൂര്‍ക്ക് പറക്കുകയും ചെയ്തു. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയെയും മകന്‍ കുമാരസ്വാമിയെയും കാണുന്നതിനാണ് ചന്ദ്രശേഖര റാവു ബാംഗ്ലൂര്‍ക്ക് പുറപ്പെട്ടത്. നാല് മാസത്തിനിടയ്ക്ക് രണ്ടാം തവണയാണ് മോദി ഹൈദരാബാദിലെത്തിയത്. രണ്ട് തവണയും കെ സി ആര്‍ മോദിക്ക് മുഖം കൊടുത്തില്ല. ആദ്യ സന്ദര്‍ശനത്തില്‍ ശാരീരിക അസ്വസ്ഥതകള്‍ ചൂണ്ടിക്കാട്ടി ഒഴിവായപ്പോള്‍ രണ്ടാം ഊഴത്തില്‍ ബാംഗ്ലൂര്‍ സന്ദര്‍ശനത്തിന്റെ പേരില്‍ മോദിയെ ഒഴിവാക്കുകയായിരുന്നു. ഇന്ത്യയില്‍ മോദിയുടെ പ്രവര്‍ത്തികളെ കണ്ണടച്ച് എതിര്‍ക്കുന്ന മുഖ്യമന്ത്രിമാരില്‍ മുന്‍പന്തിയിലാണ് ചന്ദ്രശേഖര റാവു.