സന്തോഷ് ട്രോഫി ഫൈനലിലേക്ക് കേരളം
കർണാടകയെ 3 നെതിരെ 7 ഗോളുകൾക്ക് തകർത്തു
കർണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്താണ് കേരള ടീമിന്റെ ഫൈനൽ പ്രവേശം. പകരക്കാരനായി വന്ന ടി കെ ജെസിൻ അഞ്ച് ഗോളുകൾ നേടി. ശിഖിൽ, അർജുൻ ജയരാജ് എന്നിവരും കേരളത്തിനായി സ്കോർ ചെയ്തു. ബംഗാളും മണിപ്പൂരും തമ്മിൽ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെയാണ് കേരളം ഫൈനലിൽ നേരിടുന്നത്
