കെ ടി ജലീലിന്റെ മൊഴിയെടുത്തു
മലപ്പുറം: സ്വപ്‌നയ്‌ക്കെതിരെയുള്ള ഗൂഡാലോചന കേസില്‍ മുന്‍ മന്ത്രി കെടി ജലീലിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. തവനൂരുള്ള വീട്ടില്‍ നേരിട്ടെത്തിയാണ് മൊഴിയെടുത്തത്. സ്വപ്‌നയുടെ ലക്ഷ്യം മുഖ്യമന്ത്രിയെും കുടുംബത്തെയും തന്നെയും അപമാനിക്കുകയാണ്. ഇതിന് പിന്നില്‍ മറ്റ് ചില ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെയും പുറത്തുകൊണ്ടുവരണം. അതിന് സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും കെടി ജലില്‍ നേരത്തെ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം കെ ടി ജലീലിന്റെ മൊഴിയെടുത്തത്.
