ചാക്കിട്ടുപിടിത്തം ഭയന്ന് ഭരണകക്ഷി എംഎൽഎമാരെ ജാർഖണ്ഡിൽ നിന്ന് ഛത്തീസ്ഗഡിലേക്ക് പറപ്പിച്ചു
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാ അംഗത്വം റദ്ദാക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശിപാര്‍ശ ചെയ്തതിനു പിന്നാലെ ജാർഖണ്ഡിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരുമ്പോൾ
ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് ജാർഖണ്ഡിലെ ഭരണകക്ഷിയായ ജെഎംഎം-കോൺഗ്രസ് സഖ്യം തങ്ങളുടെ എംഎൽഎമാരെ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലേക്ക് മാറ്റി.
ഇന്ന് എംഎൽഎമാരെ സോറന്റെ വസതിയിൽനിന്ന് രണ്ട് ബസുകളിലായി റാഞ്ചി വിമാനത്താവളത്തിൽ എത്തിക്കുകയും ഇവിടെ നിന്നും ചാർട്ടേഡ് വിമാനത്തിൽ റായ്പുരിലേക്ക് മാറ്റുകയുമായിരുന്നു.
81 അംഗ നിയമസഭയിൽ ഭരണകക്ഷിയ്ക്ക് 49 എംഎൽഎമാരാണുള്ളത്. ഇതിൽ ഏറ്റവും വലിയ കക്ഷിയായ ജെഎംഎമ്മിന് 30 എംഎൽഎമാരും കോൺഗ്രസിന് 18 എംഎൽഎമാരും തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദളിന് (ആർജെഡി) ഒരാളുമാണ് ഉള്ളത്.
